ന്യൂഡൽഹി: ഇന്ത്യ-ജോർജിയ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർലമെന്ററി സൗഹൃദസംഘം രൂപീകരിക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള.
ജോർജിയ പാർലമെന്റ് ചെയർമാൻ ഷാൽവ പാപുഷ്വിലിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. ജോർജിയയിൽനിന്നുള്ള ഉന്നതതല പാർലമെന്ററി പ്രതിനിധി സംഘവും ചർച്ചയുടെ ഭാഗമായി.
വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജം എന്നീ മേഖലകളിൽ മെച്ചപ്പെട്ട പാർലമെന്ററി സഹകരണം ഉറപ്പാക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. ഇന്നലെ ജോർജിയയിൽ നിന്നുള്ള പ്രതിനിധി സംഘം പാർലമെന്റ് സന്ദർശിച്ചിരുന്നു.